പുതിയ ഹോട്ടൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ഏതാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രഖ്യാപനം നടത്തി. 2024 ജനുവരി 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുല്യമായ രീതിയിൽ ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി. ഈ നിബന്ധനകൾ 2024 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഇതിന്റെ ഭാഗമായി മസ്കറ്റ് ഗവർണറേറ്റിൽ പുതിയ ഹോട്ടലുകൾ ആരംഭിക്കുന്നത് താത്കാലികമായി നിർത്തിലാക്കിയിട്ടുണ്ട്. മസ്കറ്റ് ഗവർണറേറ്റിൽ ഖുറിയത്, അൽ അമീറത് എന്നീ വിലായത്തുകളിൽ ഒഴികെ താത്കാലികമായി പുതിയ ഹോട്ടൽ സംരംഭങ്ങൾക്കുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.