ഒമാൻ: 2023-ലെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

featured GCC News

രാജ്യത്തെ അടുത്ത വർഷത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് ഒരു ഉത്തരവ് പുറത്തിറക്കി. 2022 ഡിസംബർ 7-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

88/2022 എന്ന ഈ ഉത്തരവ് പ്രകാരം 2023-ൽ ഒമാനിൽ താഴെ പറയുന്ന ഔദ്യോഗിക അവധിദിനങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്:

  • മുഹറം 1 – ഇസ്ലാമിക് പുതുവർഷം.
  • റബീഉൽ അവ്വൽ 12 – നബിദിനം.
  • റജബ് 27 – ഇസ്റാം മിഅ്റാജ്.
  • നവംബർ 18, 19 – നാഷണൽ ഡേ.
  • ജനുവരി 11 – സുൽത്താന്റെ സ്ഥാനാരോഹണ ദിനം.
  • റമദാൻ 29 മുതൽ ശവ്വാൽ 3 വരെ – ഈദുൽ ഫിത്ർ.
  • ദുൽ ഹജ്ജ് 9 മുതൽ 12 വരെ – ഈദുൽ അദ്ഹ.

ഈ അവധിദിനങ്ങൾ ഒമാനിലെ സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണ്.