ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തി സമയം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 10-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تود #وزارة_العمل إحاطة كافة وحدات الجهاز الإداري المدنية بالدولة، ومنشآت القطاع الخاص أنه بمناسبة قرب حلول #شهر_رمضان_المبارك لعام 1447ه، فقد تقرر أن يكون الدوام الرسمي للموظفين والعاملين خلال الشهر الفضيل على النحو الآتي: pic.twitter.com/qjYCOf5t1l
— وزارة العمل -سلطنة عُمان (@Labour_OMAN) February 10, 2026
ഈ അറിയിപ്പ് പ്രകാരം റമദാനിൽ പൊതു മേഖലയിലെ ജീവനക്കാർക്ക് രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ അഞ്ച് മണിക്കൂർ എന്ന രീതിയിൽ ഔദ്യോഗിക പ്രവർത്തിസമയം പുനഃക്രമീകരിക്കുന്നതാണ്. പൊതുമേഖലയിലെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്കിങ് രീതി അനുവദിക്കുന്ന സ്ഥാപനങ്ങളിൽ രാവിലെ 7 മുതൽ വൈകീട്ട് 3 മണിവരെയുള്ള കാലയളവിൽ സ്ഥാപനത്തിന്റെ ആവശ്യം കണക്കിലെടുത്ത് കൊണ്ട് തങ്ങളുടെ പ്രവർത്തിസമയം തിരഞ്ഞെടുക്കുന്നതിനും അനുമതി നൽകുന്നതാണ്.
സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തി സമയം സംബന്ധിച്ചും അധികൃതർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തിസമയം, ആഴ്ച്ച തോറും 30 മണിക്കൂർ എന്ന രീതിയിൽ, ദിനവും 6 മണിക്കൂറാക്കി നിജപ്പെടുത്താനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.

