ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ അധികൃതർ അറിയിപ്പ് നൽകി. 2022 മാർച്ച് 27-ന് രാവിലെ ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ റമദാനിലെ പ്രവർത്തി സമയം രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും. സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തി സമയം സംബന്ധിച്ചും അധികൃതർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തിസമയം, ആഴ്ച്ച തോറും 30 മണിക്കൂർ എന്ന രീതിയിൽ, ദിനവും 6 മണിക്കൂറാക്കി നിജപ്പെടുത്താനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.