രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 27-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ജോയിന്റ് ഇൻസ്പെക്ഷൻ ടീം, ഇൻസ്പെക്ഷൻ യൂണിറ്റ്, മസ്കറ്റ് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പോലീസ് എന്നിവർ മന്ത്രാലയവുമായി ചേർന്ന് കൊണ്ട് സീബ് വിലായത്തിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രവാസി തൊഴിലാളികളുടെ കൈമാറ്റം ഉൾപ്പടെയുള്ള തൊഴിൽ മേഖലയിലെ അനധികൃത പ്രവണതകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധന. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.