ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ജീവനുള്ള പക്ഷികൾ, ഇവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി വിലക്കിക്കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സ്സ് ഉത്തരവിറക്കി. സെപ്റ്റംബർ 26-നാണ് ഒമാൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഇന്ത്യയിലെ യു പി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും, പാകിസ്ഥാനിലെ പഞ്ചാബ് മേഖലയിൽ നിന്നുമുള്ള ഇത്തരം ഉൽപന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിച്ചിരിക്കുന്നത്. ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.