ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഒമാൻ മറുപടിയില്ലാത്ത ഒരു ഗോളിന് ബഹ്റൈനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ എൺപത്തിമൂന്നാം മിനിറ്റിൽ ജമീൽ അൽ യഹ്മാദി ഒമാന്റെ വിജയ ഗോൾ സ്കോർ ചെയ്തു.

പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് ജമീൽ അൽ യഹ്മാദി തൊടുത്ത ശക്തമായ ഷോട്ട്, ഡൈവ് ചെയ്ത ബഹ്റൈൻ ഗോൾകീപ്പർ സാദ് ജാഫറിനെ മറികടന്ന് ഗോൾപോസ്റ്റിലേക്ക് കയറി.

ഇതോടെ 2023 ജനുവരി 19, വ്യാഴാഴ്ച ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഒമാൻ ഇറാഖിനെ നേരിടുന്നതാണ്.
മറ്റൊരു സെമി-ഫൈനൽ മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തിയിരുന്നു.
Cover Image: WAM.