ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

Bahrain

രാജ്യത്തെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിജ്ഞാപനം പുറത്തിറക്കി. ഓഗസ്റ്റ് 3-നാണ് ബഹ്‌റൈൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 9, തിങ്കളാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും. ബഹ്‌റൈനിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമാണ്.