ഒമാൻ: പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കാൻ പദ്ധതിയിടുന്നതായി CAA

featured GCC News

രാജ്യത്ത് ഒരു പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിടുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2024 മെയ് 28-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിന് താത്പര്യമുള്ള നിക്ഷേപകരെ ഈ അറിയിപ്പിലൂടെ CAA ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ വ്യോമയാന മേഖലയെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

അവാർഡുകൾ നേടിയിട്ടുള്ള രാജ്യത്തെ ആധുനിക വിമാനത്താവളങ്ങൾ, അനുദിനം വളരുന്ന വ്യോമയാന മേഖല, തന്ത്രപ്രധാനമായ ഒരു ഇടം എന്ന നിലയിൽ ഒമാനുള്ള പ്രാധാന്യം എന്നിവ പുതിയ ഒരു ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് കരുത്ത് പകരുന്ന അനുകൂല ഘടകങ്ങളാണെന്ന് CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

താത്പര്യമുള്ള നിക്ഷേപകർക്ക് erairlines@caa.gov.om എന്ന ഇമെയിൽ വിലാസത്തിൽ ഒമാൻ CAA അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.