ഒമാൻ: മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കുള്ള സലാംഎയർ സർവീസുകൾക്ക് CAA അംഗീകാരം നൽകി

GCC News

മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കും തിരികെയും വിമാനസർവീസുകൾ നടത്തുന്നതിന് സലാംഎയർ വിമാനങ്ങൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അനുമതി നൽകി. 2023 ജൂൺ 19-നാണ് ഒമാൻ CAA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഈ റൂട്ടിൽ ആഴ്ച തോറും നാല് വിമാനസർവീസുകൾ നടത്തുന്നതിനാണ് സലാംഎയറിന് അനുമതി ലഭിച്ചിരിക്കുന്നത്. 2023 ജൂലൈ 5 മുതൽ ഈ സർവീസുകൾ ആരംഭിക്കുന്നതാണ്.