സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച (1444 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 ജൂൺ 19-നാണ് സൗദി MHRSD ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂൺ 30, വെള്ളിയാഴ്ച വരെയാണ്.

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് ജൂൺ 18-ന് അറിയിച്ചിരുന്നു.

സൗദി അറേബ്യയിൽ അറഫാ ദിനം 2023 ജൂൺ 27, ചൊവ്വാഴ്ചയും, ബലിപെരുന്നാൾ 2023 ജൂൺ 28, ബുധനാഴ്ചയുമാമാണ്.

Cover Image: Pixabay.