ബഹ്‌റൈൻ: ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

GCC News

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി. 2023 ജൂൺ 19-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ഗവർണറേറ്റുകളിലെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് LMRA പരിശോധനകൾ നടത്തിയത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈൻ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് LMRA ഈ പരിശോധനകൾ നടത്തിയത്.

ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

തൊഴിൽ മേഖലയിലെ നിയമവിരുദ്ധമായ പ്രവണതകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കിയതായി LMRA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Cover Image: Bahrain News Agency.