2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്കറ്റ് റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുന്നതിന് വിസ്താര എയർലൈൻസിന് ഔദ്യോഗിക അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 20-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഇതോടെ 2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് വിസ്താര എയർലൈൻസ് നേരിട്ടുള്ള യാത്രാ സേവനങ്ങൾ ആരംഭിക്കുന്നതാണ്. ആഴ്ച്ചയിൽ ഏഴ് ഫ്‌ളൈറ്റുകൾ വീതമാണ് വിസ്താര എയർലൈൻസ് ഈ റൂട്ടിൽ ആരംഭിക്കുന്നത്.