രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്ക് തടവും, പിഴയും, ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി.
ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾക്ക് വിരുദ്ധമായുള്ള കാലാവസ്ഥാ പ്രവചനങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും, അമ്പതിനായിരം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് CAA കൂട്ടിച്ചേർത്തു.