രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 നവംബർ 18-ന് അൽ ദാഖിലിയ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
![](http://pravasidaily.com/wp-content/uploads/2023/11/oman-national-day-parade-nov-19-2023d.jpg)
അൽ ദാഖിലിയ ഗവർണറേറ്റിലെ ആദം എയർബേസ് മിലിറ്ററി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ഈ നാഷണൽ ഡേ മിലിറ്ററി പരേഡ് നടന്നത്.
![](http://pravasidaily.com/wp-content/uploads/2023/11/oman-national-day-parade-nov-19-2023c.jpg)
റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, ഒമാൻ റോയൽ ഗാർഡ്, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ്, റോയൽ ഒമാൻ പോലീസ്, റോയൽ കോർട്ട് അഫയേഴ്സ്, അശ്വസേനാ വിഭാഗങ്ങൾ തുടങ്ങിയവർ ഈ പരേഡിൽ പങ്കെടുത്തു.
![](http://pravasidaily.com/wp-content/uploads/2023/11/oman-national-day-parade-nov-19-2023b.jpg)
ഇവരോടൊപ്പം മറ്റു മിലിറ്ററി മ്യൂസിക് ബാൻഡുകളും പരേഡിൽ അണിചേർന്നു.
Cover Image: Oman News Agency.