അൽ റുസൈൽ – ബിദ്ബിദ് റോഡിലെ അൽ ജിഫ്‌നൈൻ ടണലിലൂടെയുള്ള ഗതാഗത സേവനങ്ങൾ 2022 ഫെബ്രുവരി 15 മുതൽ നിർത്തലാക്കിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളോജി അറിയിച്ചു. ഫെബ്രുവരി 14-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഈ റോഡിലെ ഒരു പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് അൽ ജിഫ്‌നൈൻ ടണലിലൂടെയുള്ള ഗതാഗതം നിർത്തലാക്കുന്നത്.
ഈ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത് വരെ ഈ ഗതാഗത നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.