ഒമാനിൽ 74 പേർക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതുവരെ ഒമാനിൽ 1790 പേർക്കാണ് രോഗബാധ കെണ്ടെത്തിയിട്ടുള്ളത്.
പുതുതായി രോഗബാധ കണ്ടെത്തിയവരിൽ 39 പേർ വിദേശികളും 35 പേർ ഒമാൻ പൗരന്മാരുമാണ്. ഇതുവരെ 325 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്.
കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 57 വയസ്സുള്ള ഒരു വിദേശ പൗരനാണ് മരിച്ചത്. ഇതോടെ ഒമാനിൽ COVID-19 നെ തുടർന്നുള്ള മരണം 9 ആയി.
ഇന്ന് COVID-19 കണ്ടെത്തിയവരിൽ 17 കേസുകൾ മസ്കറ്റിൽ നിന്നാണ്. ഷർഖിയ പ്രവിശ്യയിൽ 25 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഒമാനിൽ ആകെ രോഗബാധ സ്ഥിരീകരിച്ച 1790 പേരിൽ 1326 പേരും മസ്കറ്റിൽ നിന്നുള്ളവരാണ്. സൗത്ത് അൽ ബത്തിന പ്രവിശ്യയിൽ 147 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.