ഒമാൻ: 1145 പേർക്ക് കൂടി COVID-19; 4 മരണം

Breaking

ഒമാനിൽ 1145 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 73791 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 1047 ഒമാൻ പൗരന്മാരും, 98 പേർ വിദേശികളുമാണ്. 1658 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 53007 ആയി. ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 359 ആയിട്ടുണ്ട്.