ഒമാനിൽ 1177 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 45106 ആയി.
ഇന്ന് രോഗം ബാധിച്ചവരിൽ 969 പേർ ഒമാൻ പൗരന്മാരും, 208 പേർ വിദേശികളുമാണ്. 799 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 26968 ആയി. ചികിത്സയിലിരുന്ന 10 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 203 ആയിട്ടുണ്ട്.