ഒമാനിൽ 919 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 36953 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 517 പേർ ഒമാൻ പൗരന്മാരും, 402 പേർ വിദേശികളുമാണ്. 881 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 20363 ആയി.
ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 159 ആയിട്ടുണ്ട്.