COVID-19: 1 മരണം; ഒമാനിൽ 292 പേർക്ക് കൂടി രോഗബാധ

Breaking

ഒമാനിൽ 292 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 19-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 5671 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 173 പേർ വിദേശികളും, 119 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1574 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 വയസ്സ് പ്രായമുള്ള ഒരു പ്രവാസിയാണ് മരിച്ചത്. ഇതോടെ ഒമാനിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 26 ആയി.