ഒമാനിൽ 372 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 20-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 6043 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 220 പേർ വിദേശികളും, 152 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1661 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഇന്നലെ വൈകീട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 34 വയസ്സ് പ്രായമുള്ള ഒരു പ്രവാസിയാണ് മരിച്ചത്. ഇതോടെ ഒമാനിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 27 ആയി.
UPDATE: ഒമാനിൽ 1 മരണം കൂടി റിപ്പോർട്ട് ചെയ്തു
COVID-19 ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അല്പം മുൻപ് അറിയിച്ചു. 70 വയസ്സുള്ള ഒരു ഒമാൻ പൗരനാണ് മരിച്ചത്. ഇതോടെ ഒമാനിലെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു.