COVID-19: ഒമാനിൽ 55 പേർക്ക് കൂടി രോഗബാധ

Breaking

ഒമാനിൽ 55 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7-നു അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 2958 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശികളും, 15 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒമാനിൽ ഇതുവരെ 980 പേർ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 നെ തുടർന്ന് 13 പേരാണ് ഒമാനിൽ ഇതുവരെ മരിച്ചത്.