ഒമാനിൽ 154 പേർക്കാണ് മെയ് 8, വെള്ളിയാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 3112 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 112 പേർ വിദേശികളും, 42 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായി ഇന്നലെ വൈകീട്ട് മന്ത്രാലയം അറിയിച്ചിരുന്നു. മരിച്ച രണ്ട് പേരും പ്രവാസികളാണ്. ഇതോടെ ഒമാനിൽ COVID-19 നെ തുടർന്നുള്ള മരണം 15 ആയി. രാജ്യത്ത് ഇതുവരെ 1025 പേർ രോഗമുക്തി നേടിയിട്ടുണ്ട്.