ഒമാനിൽ 1657 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 109953 ആയി.
രാജ്യത്ത് രോഗമുക്തി നേടിയവർ 95624 ആയി. ചികിത്സയിലിരുന്ന 30 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1101 ആയിട്ടുണ്ട്.