രാജ്യത്ത് നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ഒമാനിൽ 100 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് CPA അറിയിച്ചിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് 2000 റിയാൽ പിഴ ചുമത്തുന്നതാണ്.
ഒമാനിലെ ഔദ്യോഗിക ഉത്തരവ് ‘206/2023’ അനുസരിച്ചാണ് ഈ നിരോധനം. ഇത്തരത്തിൽ പിടിക്കപ്പെടുന്ന നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ അതോറിറ്റിയുടെ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം നശിപ്പിച്ച് കളയുമെന്നും CPA വ്യക്തമാക്കിയിട്ടുണ്ട്.