സൗദി അറേബ്യ: ഏതാണ്ട് രണ്ട് ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകർ മദീനയിലെത്തി

GCC News

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ 198670 തീർത്ഥാടകർ മദീനയിലെത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 മെയ് 31-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഉൾപ്പെടുന്നു. സൗദി അറേബ്യയുടെ കര, വ്യോമ അതിർത്തികളിലൂടെയാണ് ഇവർ രാജ്യത്തേക്ക് പ്രവേശിച്ചത്.

ഇതിൽ 40364 തീർത്ഥാടകർ ഇന്തോനേഷ്യയിൽ നിന്നും, 27789 തീർത്ഥാടകർ ഇന്ത്യയിൽ നിന്നുമുള്ളവരാണ്.

Cover Image: Saudi Press Agency.