ഖത്തർ: സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് ഏതാനം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി MoCI

featured GCC News

രാജ്യത്തെ സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. 2023 ജൂൺ 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം സേവനങ്ങൾ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന് കീഴിലുള്ള investor.sw.gov.qa എന്ന സിംഗിൾ വിൻഡോ പോർട്ടലിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

ഖത്തറിൽ താഴെ പറയുന്ന സേവനങ്ങളാണ് സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് നിർത്തലാക്കിയിരിക്കുന്നത്:

  • പുതിയ ബ്രാഞ്ച് ചേർക്കുന്നതിനുള്ള സേവനം.
  • ട്രേഡ് നെയിം മാറ്റുന്നതിനുള്ള സേവനം.
  • ട്രേഡ് നെയിം, സ്ഥാപനത്തിന്റെ പ്രവർത്തന മേഖല എന്നിവ ഒരുമിച്ച് മാറ്റുന്നതിനുള്ള സേവനം.
  • സ്വകാര്യ വിവരങ്ങൾ മാറ്റുന്നതിനുള്ള സേവനം.
  • സ്ഥാപനങ്ങളുടെ ബിസിനസ് പ്രവർത്തന മേഖലകളിൽ മാറ്റം വരുത്തുന്നത്.
  • സ്ഥാപനത്തിന്റെ ലൊക്കേഷനിൽ വരുത്തുന്ന മാറ്റങ്ങൾ.
  • മാനേജർ പദവിയിലുളളവരെ മാറ്റുന്നത്.
  • കൊമേർഷ്യൽ ലൈസൻസ് പുതുക്കുന്ന സേവനം.

സർക്കാർ സേവനങ്ങൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ നൽകുന്നത് ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 16001 എന്ന നമ്പറിൽ നിന്ന് അറിയാവുന്നതാണ്.