അൽ ഐൻ മൃഗശാലയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

UAE

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ ഐൻ മൃഗശാലയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി അവബോധത്തിലും പ്രകൃതി സംരക്ഷണത്തിലും മാറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി മൃഗശാലയിലെ ശൈഖ് സായിദ് ഡെസേർട്ട് ലേണിംഗ് സെന്ററിൽ ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ എന്ന പേരിലുള്ള പ്രത്യേക പരിപാടിയാണ് സംഘടിപ്പിച്ചത്.

മൃഗശാല ജീവനക്കാർക്കും, പൊതുജങ്ങൾക്കും പ്ലാസ്റ്റിക്കിന്റെ അപകടത്തെക്കുറിച്ചും, പ്രകൃതിക്കും വന്യജീവികൾക്കും പ്ലാസ്റ്റിക് എങ്ങിനെ ഭീഷണി ഉയർത്തുന്നു എന്നതിനെക്കുറിച്ചും വിവരങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ പരിപാടി.

‘അബുദാബിയിലെ പ്രകൃതി ജീവിതം – അൽ ദഫ്ര കടലാമകൾ’ എന്ന ഡോക്യുമെന്ററി അവതരണം, പ്ലാസ്റ്റിക് തിരിച്ചറിയൽ, മാലിന്യ വർഗ്ഗീകരണം, പുനരുപയോഗം തുടങ്ങിയ പരിസ്ഥിതി സംബന്ധിയായ നിരവധി ബോധവൽക്കരണം/വർക്ക്ഷോപ്പുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. ‘പ്ലാസ്റ്റിക്കിൽ മുങ്ങിമരിക്കുക’ എന്ന ഡോക്യുമെന്ററിയും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

WAM