അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനുള്ള പദ്ധതിയുമായി EAD

featured GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) എമിറേറ്റിൽ നൂതനമായ റിവേഴ്‌സ് വെൻഡിങ്ങ് മെഷീനുകൾ (RVM) സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി ADNOC ഡിസ്ട്രിബൂഷനുമായി സഹകരിച്ച് കൊണ്ട് ADNOC ഡിസ്ട്രിബൂഷൻ റീറ്റെയ്ൽ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള RVM മെഷീനുകളുടെ ഉദ്ഘാടനം EAD നിർവഹിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ജൂലൈ അവസാനത്തോടെ ADNOC ഡിസ്ട്രിബൂഷൻ റീറ്റെയ്ൽ സ്റ്റേഷനുകളിൽ ഈ RVM മെഷീനുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാകുന്നതാണ്. ADNOC ഡിസ്ട്രിബൂഷൻ റീറ്റെയ്ൽ സ്റ്റേഷനുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ, അലുമിനിയം കാനുകൾ മുതലായവ ഇവിടെ സ്ഥാപിച്ചിട്ടുളള RVM മെഷീനുകളിൽ നിക്ഷേപിക്കാവുന്നതാണ്.

Source: Abu Dhabi Media Office.

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അബുദാബിയുടെ സിംഗിൾ യൂസ് പ്ലാസ്റ്റിക് നയം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കാനും, എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ 50% വീണ്ടെടുക്കാനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സംരംഭത്തിന്റെ വിജയത്തെ പിന്തുണയ്ക്കുന്നതിനായി റീട്ടെയിലർമാർ, പ്രധാന ആകർഷണ സൈറ്റുകൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, സ്വകാര്യ മേഖലയിലെ പാക്കേജിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ പ്രധാന പങ്കാളികളെ EAD ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

കൂടാതെ, അബുദാബിയിലെ തിരക്കേറിയ മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർണിഷ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ RVM മെഷീനുകൾ വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി EAD വ്യക്തമാക്കിയിട്ടുണ്ട്. വർധിച്ചുവരുന്ന പ്ലാസ്റ്റിക് കുപ്പി മലിനീകരണ പ്രശ്‌നത്തിന് ലളിതവും എന്നാൽ ഫലപ്രദവുമായ പരിഹാരമാണ് RVM മെഷീനുകൾ.

റീസൈക്കിൾ ചെയ്യാനുള്ള സമയമായാൽ പ്രാദേശിക റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി ഓരോ RVM മെഷീനുകളിൽ നിന്നും ഒരു സമർപ്പിത റീസൈക്ലിംഗ് കളക്ഷൻ ഏജന്റിന് സ്വയമേവ ഒരു ഇലക്ട്രോണിക് അലേർട്ട് അയയ്ക്കുന്നതാണ്. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച കുപ്പികളും ക്യാനുകളും റീസൈക്കിൾ ചെയ്യാനും, ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കാനും, പരിസ്ഥിതി വ്യവസ്ഥകളിലും മാലിന്യക്കൂമ്പാരങ്ങളിലും അവസാനിക്കുന്ന മാലിന്യങ്ങൾ കുറയ്ക്കാനും ആകർഷകമായ പ്രോത്സാഹനം നൽകുന്നതാണ് ഈ പദ്ധതി.

WAM [Cover Image: Pixabay.]