ഒമാൻ: മാസപ്പിറവി ദൃശ്യമായില്ല; റമദാനിലെ ആദ്യ ദിനം ഏപ്രിൽ 3, ഞായറാഴ്ച്ച

GCC News

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 3, ഞായറാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു. ഏപ്രിൽ 1-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

https://twitter.com/meraoman/status/1509911533756850176

ഏപ്രിൽ 1-ന് മാസപ്പിറവി ദൃശ്യമായതിന്റെ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഒമാൻ അധികൃതർ ഏപ്രിൽ 3-നായിരിക്കും റമദാൻ ഒന്ന് എന്ന് പ്രഖ്യാപിച്ചത്. റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് അറിയിച്ചിരുന്നു.

അതേസമയം, യു എ ഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ 2022 ഏപ്രിൽ 2 മുതൽ റമദാൻ മാസം ആരംഭിക്കുന്നതാണ്.