ഒമാൻ: റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

featured GCC News

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19, വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. 2026 ഫെബ്രുവരി 11-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2026 ഫെബ്രുവരി 18-ന് ശഅബാൻ 30 പൂർത്തിയാക്കിയ ശേഷം 2026 ഫെബ്രുവരി 19, വ്യാഴാഴ്ച റമദാൻ 1 ആയിരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കിയത്.