ഒമാൻ: മാസപ്പിറവി ദൃശ്യമായില്ല; റമദാനിലെ ആദ്യ ദിനം മാർച്ച് 12, ചൊവ്വാഴ്ച

Oman

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 12, ചൊവാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു. മാർച്ച് 10-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 10-ന് മാസപ്പിറവി ദൃശ്യമായതിന്റെ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഒമാൻ അധികൃതർ ഏപ്രിൽ 12-നായിരിക്കും റമദാൻ ഒന്ന് എന്ന് പ്രഖ്യാപിച്ചത്.

യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 11, തിങ്കളാഴ്ച്ചയാണ്.

റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.