ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇന്ത്യയിലെത്തി

Oman

ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി H.H. സയ്യിദ് അസ്സാദ് ബിൻ താരിഖ് അൽ സൈദ് ഇന്ത്യയിലെത്തി.

ഇന്ത്യയിലെത്തിയ ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയെയും സംഘത്തെയും ഇന്ത്യൻ കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേ സ്വീകരിച്ചു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ഹമദ് അൽ ബുസൈദി, സാമ്പത്തിക വകുപ്പ് മന്ത്രി ഡോ. സൈദ് മുഹമ്മദ് അൽ സഖ്‌രി, വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൗസേഫ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ H.E. ഇസ്സ സലേഹ് അൽ ശൈബാനി, വിദേശ വാണിജ്യ, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിമ്ജി തുടങ്ങിയവർ ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Cover Image: Oman News Agency.