ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കാലാവധി 2022 മാർച്ച് 31 വരെ നീട്ടി

GCC News

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് 2021 ഡിസംബർ 31-ന് വർക്ക് ലൈസൻസ് കാലാവധി അവസാനിക്കുന്ന പ്രവാസി തൊഴിലാളികളെ തുടർന്നും നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയം നീട്ടി നൽകാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകിക്കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം നടപ്പിലാക്കുന്നത്.

ഡിസംബർ 29-ന് വൈകീട്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നേരത്തെ ഇത്തരം ലൈസൻസുകളുടെ കാലാവധി മന്ത്രാലയം 2021 ഡിസംബർ 31 വരെ നീട്ടി നൽകിയിരുന്നു.

COVID-19 മഹാമാരി മൂലം ഉടലെടുത്ത ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.