കള്ളപ്പണം വെളുപ്പിക്കുന്നതും, തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രത്യേക വകുപ്പ് രൂപീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ കൈകൊള്ളുന്നതിനായി ഈ വകുപ്പിനെ വിനിയോഗിക്കുന്നതാണ്.
ഒമാനിലേക്ക് പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് കൃത്യമായ നിയമനടപടികളും, കാര്യനിര്‍വ്വഹണവും നടപ്പാകുന്ന പരിസ്ഥിതി സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇത് സംബന്ധിച്ച് CMA പുറത്തിറക്കിയ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം ചെറുക്കുന്നതിനും ആവശ്യമായ നടപടികളും, നിയമനിർമ്മാണവും ഉറപ്പാക്കാനായി ഈ വകുപ്പ് അവലോകനങ്ങൾ നടത്തുമെന്നും, പ്രവർത്തിക്കുമെന്നും CMA അറിയിച്ചു.