ഒമാൻ: വരും ദിനങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

GCC News

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂൺ 16-ന് വൈകീട്ടാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2022 ജൂൺ 17, വെള്ളിയാഴ്ച ഒമാനിലെ വിവിധ പ്രദേശങ്ങളിൽ – പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ – അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അറബി കടലിനോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങൾ ഒഴികെയുള്ള ഒട്ടുമിക്ക ഗവർണറേറ്റുകളിലും ചൂട് കൂടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

2022 ജൂൺ 18, ശനിയാഴ്ച ഒമാനിലെ മരുഭൂമി മേഖലകളിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.