ഒമാൻ: ജൂൺ 29 മുതൽ ജൂലൈ 8 വരെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് സന്ദർശകരെ അനുവദിക്കില്ല

featured GCC News

എയർപോർട്ട് ഹൈറ്റ്സിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജനറൽ ഓഫീസിലേക്ക് 2021 ജൂൺ 29, ചൊവ്വാഴ്ച്ച മുതൽ സന്ദർശകർക്ക് താത്കാലികമായി പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 29 മുതൽ ജൂലൈ 8 വരെയാണ് ഈ ഓഫീസിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരവും, ഏതാനം ജീവനക്കാരിൽ COVID-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നുമാണ് ഈ തീരുമാനമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 28-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ കാലയളവിൽ മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് http://www.mol.gov.om/ എന്ന തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അറിയുന്നതിനായി 80077000 എന്ന ടോൾ-ഫ്രീ സംവിധാനം ഉപയോഗിക്കാവുന്നതാണ്.