മസ്കറ്റിലെ വിവിധ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി COVID-19 ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 17-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം മസ്കറ്റിലെ വിവിധ സ്വകാര്യ, പൊതു ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി COVID-19 ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാണ്. ഫൈസർ, ആസ്ട്രസെനേക വാക്സിനുകളാണ് ഈ രീതിയിൽ നൽകുന്നത്.
രാജ്യത്തെ പ്രവാസികളോടും, പൗരന്മാരോടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒമാനിലെ പൊതുസമൂഹത്തിൽ രോഗവ്യാപനം കുറഞ്ഞിട്ടുള്ള നിലവിലെ സാഹചര്യം നിലനിർത്താൻ ഇത് ആവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
താഴെ പറയുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്നത്:
- ബദ്ർ അൽ സമാ ഹോസ്പിറ്റൽസ് (എല്ലാ ബ്രാഞ്ചുകളിലും)
- ബോംബെ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ – റുവി.
- അൽ സീബ് സൂക്ക് – മെഡിക്കൽ കെയർ സെന്റർ.
- അൽ ഖ്വൈർ – സഗർ പോളിക്ലിനിക്.
- അൽ അസൈബ സൗത്തിലെ അൽ മുസ്ന ഒയാസിസ് മെഡിക്കൽ സെന്റർ.