ഒമാൻ: ബൂസ്റ്റർ ഡോസ് ഇടവേള ആറ് മാസമാക്കി കുറച്ചു

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള ആറ് മാസമാക്കി കുറച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ 17-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/OmaniMOH/status/1460902954337243141

നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിന് ശേഷമാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തോടെ COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നേടാവുന്നതാണ്.

രാജ്യത്ത് ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ള വിഭാഗങ്ങൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നവംബർ 10-ന് സ്ഥിരീകരിച്ചിരുന്നു. ഒമാനിൽ മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.

Cover Image Source: Oman News Agency.