രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം നോർത്ത് അൽ ബതീന ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. 2024 ഫെബ്രുവരി 24-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഇൻഡസ്ട്രിയൽ ഹബ് പ്രദേശത്താണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വെളിപ്പെടുത്തി.
ഇവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.