യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി

GCC News

യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് യു എ ഇ മിനിസ്റ്റർ ഓഫ് ഇക്കോണമി അബ്ദുല്ല ബിൻ ടൗക് അൽ മാരി വ്യക്തമാക്കി. 2023 മെയ് 24-25 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന വാർഷിക കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കോൺഫറൻസ് 2023-ൻ്റെ ഭാഗമായി നടന്ന ‘മിനിലാറ്ററലിസം ആഗോള വ്യാപാരത്തിൻ്റെ ഭാവിയാണോ?’ എന്ന സെഷനിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ സെഷനിൽ CII പ്രസിഡൻ്റ് സഞ്ജീവ് ബജാജ്, CII ഡയറക്ടർ ജനറൽ ചന്ദ്രഗിത് ബാനർജി, കൂടാതെ നിരവധി യു എ ഇ, ഇന്ത്യൻ കമ്പനികൾ, ആഗോള നിക്ഷേപകർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM.

ആഗോള വ്യാപാരത്തിലെ ഏറ്റവും പുതിയ സാമ്പത്തിക നയങ്ങളും ആഗോള വ്യാപാരത്തിൻ്റെ ഭാവി മെച്ചപ്പെടുത്തുന്നതിൽ പ്രാദേശിക, വ്യാപാര കരാറുകളുടെ പ്രാധാന്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സെഷൻ ചർച്ച ചെയ്തു. കൂടാതെ, ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും തങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത് സുഗമമാക്കാനുമുള്ള മാർഗങ്ങളും യോഗം സൂക്ഷ്മമായി പരിശോധിച്ചു.

3.8 ബില്യണിലധികം ആളുകൾക്ക് വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചയുടെ ചാലകമാണ് യു എ ഇ – ഇന്ത്യ പങ്കാളിത്തമെന്ന് അൽ മാരി പറഞ്ഞു. ഈ ഉറച്ച സാമ്പത്തിക പങ്കാളിത്തം ദക്ഷിണേഷ്യയിലെയും അതിലൂടെ പ്രാദേശികവും ആഗോളവുമായ വിപണികളിലേക്കുള്ള വ്യാപാരത്തിൻ്റെയും നിക്ഷേപങ്ങൾക്ക് സംഭാവന നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സാമ്പത്തിക മേഖലകളിലെ വിപുലീകരണത്തിനും നിക്ഷേപത്തിനുമുള്ള കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്ന പദ്ധതികളും തന്ത്രങ്ങളും സംരംഭങ്ങളും സ്വീകരിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും കൈകോർത്ത് ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന സാമ്പത്തിക പരിപാടിയിലൂടെ, സാങ്കേതികവിദ്യ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ, നവീകരണം, ഹരിത ഊർജം, ആരോഗ്യ സംരക്ഷണം, ആശയവിനിമയം, ലോജിസ്റ്റിക്‌സ്, ഗതാഗതം, മാലിന്യ സംസ്‌കരണം, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ മർരി പറഞ്ഞു.

With inputs from WAM. Cover Image: WAM.