ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മെയ് 28, 29 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ്

GCC News

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 28, 29 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2023 മെയ് 27-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ ബറാഖ പാലസ് റൗണ്ട്എബൌട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള മേഖലയിലാണ് ഈ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ മേഖലയിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാൻ ഭരണാധികാരിയുടെ രണ്ട് ദിവസത്തെ ഇറാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾക്കായാണ് ഈ നിയന്ത്രണം.