മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 472,449 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2026 ഓഗസ്റ്റ് 13-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The number of Khareef Dhofar (monsoon) visitors records a 6.9 percent increase during the period from 21 June to 31 July 2026, compared to the same period in 2025, bringing the total number of visitors to 472,449, compared to 442,100 visitors during the corresponding period last… pic.twitter.com/nR3sCzOOox
— Oman News Agency (@ONA_eng) August 13, 2026
ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചത് മുതൽ 2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്.
ഇതിൽ 360531 പേർ ഒമാനിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളാണ്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 78356 സന്ദർശകരും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള 33562 സന്ദർശകരും ഈ കാലയളവിൽ ദോഫാറിലെത്തിയിട്ടുണ്ട്.
2025-ലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 442,100 സന്ദർശകരാണ് മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തിയത്.
Cover Image: Oman News Agency.

