ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള പുതിയ 500 മീറ്റർ പാലം ഇന്ന് (2026 ഓഗസ്റ്റ്, 14, വെള്ളിയാഴ്ച ) തുറക്കും. 2026 ഓഗസ്റ്റ് 13-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) is set to open tomorrow, Friday, a 500-metre, two-lane bridge serving traffic from Dubai World Trade Centre and One Central buildings towards the intersection of Al Mustaqbal Street and Za’abeel Palace Street and contributes to cut… pic.twitter.com/FbQ8kGhPsn
— Dubai Media Office (@DXBMediaOffice) August 13, 2026
500 മീറ്റർ നീളമുള്ള ഈ രണ്ട് വരി പാലം ദുബായ് വേൾഡ് ട്രേഡ് സെന്റർ, വൺ സെൻട്രൽ കെട്ടിടങ്ങളിൽ നിന്ന് അൽ മുസ്തക്ബാൽ സ്ട്രീറ്റ്, സാബീൽ പാലസ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതാണ്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാ സമയം 10 മിനിറ്റിൽ നിന്ന് വെറും 2 മിനിറ്റായി കുറയ്ക്കാൻ ഈ പാലം സഹായിക്കുന്നു. അൽ മുസ്തക്ബാൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമിച്ചിരിക്കുന്നത്.
633 ദശലക്ഷം ദിർഹം ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ആകെ 2000 മീറ്റർ നീളമുള്ള പാലങ്ങളും, തുരങ്കങ്ങളും ഉൾപ്പെടുന്നു. അൽ മുസ്തക്ബാൽ സ്ട്രീറ്റ് എല്ലാ ദിശയിലേക്കും നിലവിലുള്ള മൂന്ന് വരിയിൽ നിന്ന് നാല് വരിയാക്കി വികസിപ്പിക്കുന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഈ പദ്ധതി അൽ മുസ്തക്ബാൽ സ്ട്രീറ്റിന്റെ ശേഷി 33% വർദ്ധിപ്പിക്കുന്നതാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ തെരുവിലൂടെ ഇരു ദിശകളിലേക്കും മണിക്കൂറിൽ 8800 വാഹനങ്ങൾക്ക് (നിലവിൽ 6600 വാഹനങ്ങൾ) സഞ്ചരിക്കാനാകുന്നതാണ്.
Cover Image: Dubai Media Office.

