വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു. 2022 ജൂലൈ 17-ന് വൈകീട്ടാണ് മുവാസലാത് ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട് 2022 ജൂലൈ 17, ജൂലൈ 18 തീയതികളിൽ താഴെ പറയുന്ന മാറ്റങ്ങളാണ് മുവാസലാത് അറിയിച്ചിരിക്കുന്നത്:
- ബസ് റൂട്ട് 36 (മസ്കറ്റ് – സുർ – ജലാൻ ബനി ബു അലി) – താത്കാലികമായി നിർത്തലാക്കി.
- ഷിനാസ് – ദിബ്ബ – ലിമ ഫെറി സർവീസ് പുനഃക്രമീകരിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച കൂടുതൽ അറിയിപ്പുകൾ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുമെന്നും മുവാസലാത് വ്യക്തമാക്കിയിട്ടുണ്ട്.