ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2022 ജനുവരി അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം അനുസരിച്ചാണ് ഇക്കാര്യം വ്യക്തമാകുന്നത്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് ചെറുകിട ഇടത്തരം മേഖലയിൽ ഈ വർദ്ധനവ് ദൃശ്യമാകുന്നത്. 2022 ജനുവരി അവസാനം വരെ 66769 ഇത്തരം സ്ഥാപനങ്ങളാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2021-ൽ ഇതേ കാലയളവിൽ 49337 സ്ഥാപനങ്ങളാണ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരുന്നത്.