ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി ബോർഡറിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി

Oman

ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി അറേബ്യയയുടെ അൽ സൽവ കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചതായി ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) അറിയിച്ചു. ഒമാനിൽ നിന്ന് പുറത്തേക്കും, ഒമാനിലേക്കും സഞ്ചരിക്കുന്ന ട്രക്കുകൾക്ക് ഖത്തറിന്റെയും സൗദി അറേബ്യയുടെയും ഇടയിലുള്ള സൽവ പോർട്ട് കര അതിർത്തിയിലൂടെ കടന്ന് പോകുന്നതിന് കസ്റ്റംസ് അനുമതി നൽകി കൊണ്ടുള്ള അറിയിപ്പ് ഗതാഗത മന്ത്രാലയത്തിന് ലഭിച്ചതായി OCCI വ്യക്തമാക്കി.

ജനുവരി മുതൽ സൽവ കര അതിർത്തിയിൽ സൗദി കസ്റ്റംസ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. ഈ അതിർത്തിയിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് മറ്റു കര അതിർത്തികളിൽ ബാധകമാക്കിയിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ബാധകമാണ്.