വിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് യോഗത്തിൽ തീരുമാനിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ മസ്കറ്റിൽ വെച്ച് നടന്ന കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. പ്രവാസി നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നൽകി.
ഇതിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Cover Image: Oman News Agency.