അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം യാങ്കുൽ – ധങ്ക് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. 2023 മാർച്ച് 22-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നാണ് ഈ റോഡ് തകർന്നത്.

ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ആരംഭിച്ചിരുന്നു.

ഈ റോഡിൻറെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും, റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായും മന്ത്രാലയം വ്യക്തമാക്കി.
Cover Image: @mtcitoman.